Tuesday, 15 July 2014

WELCOME

WELCOME- PLEASE VISIT OUR BLOG http://staugustintution.blogspot.in/
...

Saturday, 12 July 2014

KERALA STATE SSLC(STD X) MATHS CHAPTER 1- Arithmetic progression PART 2


പൊതുവ്യത്യാസം.
ഒരു സമാന്തരശ്രേണിയിലെ  ഏതു നമ്പറില്‍  നിന്നും തൊട്ടു പുറകിലുള്ള നമ്പര്‍ കുറച്ചാല്‍ ഒരേ നമ്പര്‍ തന്നെയാണ് കിട്ടുന്നത്.
ഈ നമ്പറിനെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം. എന്നാണ് പറയ്യുന്നത്.
അതായത്,
സമാന്തരശ്രേണിയിലെ നമ്പര്‍ കിട്ടാന്‍ വീണ്ടുംവീണ്ടും  കൂട്ടുന്ന നമ്പരാണ് പൊതുവ്യത്യാസം.
ഉദാഹരണം
I. 3,6,9,12
6-3 = 3
9-6 = 3
12 – 9 =3
പൊതുവ്യത്യാസം = 3

II. 1,4,7,10…….
4 – 1 = 3
7 – 4 = 3
10 – 7 = 3
പൊതുവ്യത്യാസം = 3

III. 2,6,10,14
6 -2 = 4
10 – 6 = 4
14 – 10 =4
പൊതുവ്യത്യാസം = 4

എന്താണ് പൊതുവ്യത്യാസം ?
ഒരു  ശ്രേണി സമാന്തരശ്രേണിയാണോ  എന്ന്‍ എങ്ങനെ പരിശോധിക്കും?
കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുമല്ലോ????????

Wednesday, 9 July 2014

KERALA STATE SSLC(STD X) MATHS CHAPTER 1- Arithmetic progression PART 1

ഹായ് കൂടുകാരെ 2014 മാര്‍ച്ച്‌ SSLC എഴുതുന്ന കൂടുകര്‍ക്കായ്‌  maths,PHYSICS,CHEMISTRY,BIOLOGY ഫ്രീ വീഡിയോ ക്ലാസ്സുകളും നോട്ടുകളും ആരംഭിക്കുന്നു.

ഇവിടെ നമ്മള്‍ കണക്കിലെ ആദ്യത്തെ അധ്യായമായ സമാന്തരശ്രേണികള്‍ എന്ന ഭാഗമാണ് പഠിക്കുന്നത്.

സമാന്തരശ്രേണികള്‍ എന്നാല്   എന്താണ് ?

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഫ്രീ വീഡിയോ ക്ലാസ്സ്‌ കേട്ടുകൊണ്ട് പഠിക്കാം.

click here or the image below




ഒരു നമ്പറില്‍ നിന്നു തുടങ്ങി അതേ നമ്പര്‍ തന്നെ വീണ്ടും വീണ്ടും കൂട്ടി കിട്ടുന്ന ശ്രേണിയാണു സമാന്തരശ്രേണി.

ഉദാഹരണമായി 3,5,7,9........ എന്നിങ്ങനെയുള്ള ശ്രേണിയില്‍ ഓരോ നമ്പറും 2 വീതമാണ് കൂടി പോകുന്നത്.

അതായത് 3 + 2 = 5 , 5 + 2 =  7 .....etc 

മറ്റു ഉദാഹരണങ്ങള്‍ :-

4,7,10,13...............(3 വീതം കൂടി പോകുന്നു.)

1000,995,990.......(-5 വീതം കൂടി പോകുന്നു.(നെഗറ്റീവ് അഞ്ചുവീതം)

360,360,360,.........(0 വീതം കൂടി പോകുന്നു.)