ഹായ് കൂടുകാരെ 2014 മാര്‍ച്ച് SSLC എഴുതുന്ന കൂടുകര്‍ക്കായ് maths,PHYSICS,CHEMISTRY,BIOLOGY ഫ്രീ വീഡിയോ ക്ലാസ്സുകളും നോട്ടുകളും ആരംഭിക്കുന്നു.
ഇവിടെ നമ്മള്‍ കണക്കിലെ ആദ്യത്തെ അധ്യായമായ സമാന്തരശ്രേണികള്‍ എന്ന ഭാഗമാണ് പഠിക്കുന്നത്.

സമാന്തരശ്രേണികള്‍ എന്നാല് എന്താണ് ?
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഫ്രീ വീഡിയോ ക്ലാസ്സ് കേട്ടുകൊണ്ട് പഠിക്കാം.
click here or the image below
ഒരു നമ്പറില്‍ നിന്നു തുടങ്ങി അതേ നമ്പര്‍ തന്നെ വീണ്ടും വീണ്ടും കൂട്ടി കിട്ടുന്ന ശ്രേണിയാണു സമാന്തരശ്രേണി.
ഉദാഹരണമായി 3,5,7,9........ എന്നിങ്ങനെയുള്ള ശ്രേണിയില്‍ ഓരോ നമ്പറും 2 വീതമാണ് കൂടി പോകുന്നത്.
അതായത് 3 + 2 = 5 , 5 + 2 = 7 .....etc
മറ്റു ഉദാഹരണങ്ങള്‍ :-
4,7,10,13...............(3 വീതം കൂടി പോകുന്നു.)
1000,995,990.......(-5 വീതം കൂടി പോകുന്നു.(നെഗറ്റീവ് അഞ്ചുവീതം)
360,360,360,.........(0 വീതം കൂടി പോകുന്നു.)

No comments:
Post a Comment